ജലസംഭരണികൾ നിർമ്മിക്കുന്നതിന് സർക്കാർ ധനസഹായം നല്കുന്നു
August 07,2018 | 03:11:29 pm

ജലസംഭരണികൾ നിർമ്മിക്കുന്നതിന് സർക്കാർ ധനസഹായം നല്കുന്നു. കൃഷി ഭവൻ PMKSY ,MlDH 20l8-19 എന്നീ പദ്ധതികൾ പ്രകാരം കാർഷിക അവിശ്യത്തിനു വേണ്ടി ജലസംഭരണികൾ നിർമ്മിക്കുന്നതിനായാണ് ധനസഹായം നല്കുന്നത്. 

10 സെന്റ് സ്ഥലത്ത് 20 m നീളംx 20 m വീതിx 3 m ആഴം എന്നീ അളവിൽ ജലസംഭരണികൾ നിർമ്മിച്ചാൽ 90,000/- രൂപ ധനസഹായം നൽകും. പദ്ധതി പ്രകാരം നിർമ്മിക്കുന്ന സംഭരണി RCC Iining അല്ലെങ്കിൽ 200 micron ഉള്ള സിൽപോളിൻ ഷീറ്റു ആണ് ഇടണ്ടേത്.

10 സെൻറ് സ്ഥലത്ത് സംഭരണി നിർമ്മിക്കുവാൻ കഴിയാത്ത കർഷകർക്ക് ചെയ്യുന്ന സംഭരണിയുടെ അളവ് അനുസരിച്ച് ധനസഹായം നല്കുന്നു. കൂടുതൽ വിവരങ്ങക്ക് കൃഷിഭവനുമായി ബന്ധപ്പെടുക

 
� Infomagic - All Rights Reserved.