പല്ലു തേയ്ക്കുമ്പോള്‍ ബ്ലീഡിംഗ് ഉണ്ടായാല്‍ സൂക്ഷിയ്ക്കണം
August 10,2017 | 10:54:43 am

പല്ലു തേയ്ക്കുമ്പോള്‍ മോണയില്‍ നിന്നും രക്തം വരുന്നത് ചിലര്‍ക്കെങ്കിലും ഉണ്ടാകുന്ന പ്രശ്‌നമാണ്.

ബ്രഷ് മോണയില്‍ ശക്തിയായി കൊള്ളുമ്പോള്‍ മുറിഞ്ഞു ചിലപ്പോള്‍ രക്തം വരാം. എന്നാല്‍ ഇതല്ലാതെ പല്ലു ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍ നിന്നും രക്തം വരുന്നതിന് മറ്റു പല കാരണങ്ങളുമുണ്ടാകും. ഇത് ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം.

പല്ലു ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍ നിന്നും രക്തം വരുന്നതെന്നു നോക്കൂ,

ജിന്‍ജൈവിറ്റിസ് എ്ന്നൊരു മോണരോഗം കാരണം മോണയില്‍ നിന്നും രക്തം വരാം മോണയില്‍ പ്ലേക്വ് അടിഞ്ഞു കൂടുന്നതാണ് കാരണം. ദന്തസംരക്ഷണത്തിലെ പോരായ്മാണ് കാരണം.

വൈറ്റമിന്‍ കെ രക്ത കട്ട പിടിയ്ക്കുന്നതിന് അത്യാവശ്യമാണ്. വൈറ്റമിന് കെയുടെ കുറവും പല്ലില് നിന്നും രക്തം വരുന്നതിന് കാരണമാകാറുണ്ട്.

പുകവലിയ്ക്കുന്നത് മോണയേയും പല്ലിനേയുമെല്ലാം ദുര്‍ബലമാക്കും. ഇത് മോണയില്‍ നിന്നും രക്തം വരുന്നതിനുള്ള ഒരു കാരണമാണ്.

പ്രമേഹബാധിതര്‍ക്കും  മോണയില്‍ നിന്നും രക്തം വരുന്നതു സാധാരണയാണ്.

വൈറ്റമിന്‍ കെയ്ക്കു പുറമെ വൈറ്റമിന്‍ എ, ബി, സി എന്നിവയുടെ കുറവും മോണയില്‍ നിന്നുള്ള ബ്ലീഡിംഗ് കാരണമാകാറുണ്ട്.

സ്ട്രെസ് മോണയേയും വായിലെ കോശങ്ങളേയും ദുര്‍ബലമാക്കും ഇതും മോണയില്‍ നി്ന്നും രക്തം വരുത്തും.

ചിലതരം മരുന്നുകള്‍ വായയെ വരണ്ടതാക്കും. ഇതും ബ്രഷ് ചെയ്യുമ്പോള്‍ ബ്ലീഡിംഗുണ്ടാകാന്‍ കാരണമാകും.

ഗര്‍ഭകാലത്തു ചില സ്ത്രീകള്‍ക്ക് മോണയില്‍ നിന്നും രക്തം വരുന്നത് പതിവാണ്.

RELATED STORIES
� Infomagic - All Rights Reserved.