ഇയര്‍ വാക്‌സ് നീക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
August 11,2017 | 10:30:24 am

നമ്മുടെ ചെവിക്കുള്ളില്‍ മെഴുകുപോലെ ഒന്നിച്ചു കൂടുന്ന അഴുക്കി( ഇയര്‍ വാക്‌സ്)നോടു നിരന്തരം പട പൊരുതുന്നവരാണ് നാമൊക്കെ. രണ്ടറ്റം പഞ്ഞിപിടിപ്പിച്ച ഇയര്‍ബഡോ തുണി കൂര്‍പ്പിച്ചോ ചിലപ്പോള്‍ തീപ്പെട്ടിക്കൊള്ളിപോലുമോ ഉപയോഗിച്ച് അവ പൂര്‍ണമായും ഇല്ലാതായി എന്നുറപ്പുവന്നാലേ നമുക്കു സമാധാനമാകൂ. അതിനു വേണ്ടി എത്രസമയം കളയാനും നമുക്കു മടിയില്ല. എന്നാല്‍ അത്രമാത്രം ഉപദ്രവകാരികളല്ല അവയെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ചെവിയിലേക്കു കൂടുതല്‍ അഴുക്കു കടക്കാതെ അതു സംരക്ഷണവലയം തീര്‍ക്കുന്നു. അണുക്കളോ കീടങ്ങളോ ബാക്ടീരിയയോ ഫംഗസോ കടക്കാതെ അവ തടയുന്നു. എന്നാല്‍ ഇയര്‍ വാക്‌സ് ബുദ്ധമുട്ടുണ്ടാക്കുന്ന സമയങ്ങളുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ അടുക്കളയില്‍ത്തന്നെ അതിന്റെ എളുപ്പമാര്‍ഗങ്ങളുണ്ടെന്നാണ് നോര്‍ത്ത് കരോലിനയിലെ വിമിംഗ്ടണിലുള്ള ശിശുരോഗവിദഗ്ധന്‍ ഡോ. ഡേവിഡ് ഹില്‍ പറയുന്നത്. വിനാഗിരിയും ആല്‍ക്കഹോളും മിക്‌സ് ചെയ്ത് ചെവിയില്‍ സൂക്ഷിച്ചു ഫ്‌ളഷ് ചെയ്താല്‍ മതിയത്രേ. നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഇയര്‍വാക്‌സിനെ നേര്‍പ്പിച്ച് പുറത്തേക്കു പോകാന്‍ ഇതു സഹായിക്കുമത്രേ. ഇയര്‍ വാക്‌സ് അത്ര പ്രശ്‌നകാരിയല്ലെന്നു ഡോ ഹില്‍ പറയുന്നു. ചെവിക്കു സുരക്ഷിതത്വമൊരുക്കുന്നവയാണ് ഇയര്‍വാക്‌സ്. കൂടുതലായും അതിനെ വെറുതേ വിടുന്നതാണ് ആരോഗ്യകരം. നമ്മുടെ ശ്രവണപാതയിലുള്ള വളരെ നേര്‍ത്ത ത്വക്കിന് ഉപദ്രവമേല്‍ക്കാതിരിക്കാന്‍ സംരക്ഷണകവചമൊരുക്കുന്നതാണ് സെരുമെന്‍ എന്നു വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്ന ഇയര്‍വാക്‌സ്. അസിഡിക് ഘടകമുള്ള അവ ചെവിക്കുള്ളില്‍ ബാക്ടീരിയയും ഫംഗസുമേല്‍ക്കാതെ രാസകവചവുമൊരുക്കുന്നു. എന്നാല്‍ ഇയര്‍വാക്‌സ് ചെവിക്കുള്ളില്‍ കുന്നുകൂടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇയര്‍ ബഡോ ക്യൂ ടിപ്പോ ഉപയോഗിച്ചു അവ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. കാരണം ഇയര്‍വാക്‌സ് ചിലപ്പോള്‍ കൂടുതല്‍ ചെവിക്കുള്ളിലേക്കു തള്ളിമാറ്റാനാണ് അവ കാരണമാകുന്നത്. ചിലരുടെ ചെവിക്കുള്ളിലെ ഇയര്‍ഡ്രമ്മില്‍ ദ്വാരമുണ്ടാകും. അത്തരക്കാരില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രാവകമൊഴിച്ച് വാക്‌സ് മാറ്റാന്‍ ശ്രമിക്കുന്നതും തെറ്റായ നീക്കമാണ്. അതു ചെവിക്കുള്ളില്‍ അണുബാധയുണ്ടാക്കും. അതുകൊണ്ട് ഒരു ഡോക്ടരുടെ ഉപദേശപ്രകാരം മാത്രമേ ദ്രാവകമൊഴിക്കുന്ന പരിപാടി നടത്താവൂ.

RELATED STORIES
� Infomagic - All Rights Reserved.