ടാറ്റൂ നിങ്ങളെ രോഗിയാക്കും
September 14,2017 | 10:26:53 am
Share this on

കഴുത്തില്‍ പറക്കുന്ന പൂമ്പാറ്റയും തോളിലെ വലിയ വ്യാളിയുമൊക്കെ ടാറ്റൂ പ്രിയരുടെ ഇഷ്ടം പിടിച്ച്‌ പറ്റിയവയാണ്. സ്വത്വരാഷ്ട്രീയവും ഫെമിനിസവും ഒക്കെ വെളിപ്പെടുത്താന്‍ പറ്റിയ മാര്‍ഗങ്ങളായി ടാറ്റൂവിനെ കാണുന്നവരുമുണ്ട്. എന്നാല്‍, ഇത്തരത്തിലെ വലിയ ടാറ്റൂ ചിഹ്നങ്ങള്‍ പതിപ്പിക്കുന്നത് ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നാണ് ചര്‍മ്മരോഗ വിദഗ്ദ്ധരുടെ അഭിപ്രായം. മാത്രമല്ല, സ്ഥിരമായ ടാറ്റൂ പ്രയോഗം രോഗപ്രതിരോധശേഷിയെപ്പോലും കാര്യമായി ബാധിക്കുന്നതാണെന്നും പറയപ്പെടുന്നു. ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന മഷിയോടൊപ്പമുള്ള വിഷമയമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്തുന്നതോടെയാണ് ടാറ്റൂ ആരോഗ്യത്തിന് വില്ലനാകുന്നത്. നിക്കല്‍, ക്രോമിയം, മാംഗനീസ്, കൊബാള്‍ട്ട് തുടങ്ങിയവയും ടാറ്റൂ പതിക്കുന്നതിലൂടെ ശരീരത്തിനുള്ളിലെത്തും. ജേര്‍ണല്‍ സയന്‍റിഫിക് റിപ്പോര്‍ട്ട്സിലാണ് ഇത് സംബന്ധിച്ച ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

RELATED STORIES
� Infomagic - All Rights Reserved.