ഗര്‍ഭിണിയായിരിക്കുമ്പോള്‍ മനസ്സും ശരീരവും ശ്രദ്ധിക്കാം
November 14,2017 | 09:58:48 am
Share this on

ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഏറെയാണ്. ഗര്‍ഭിണികളെ വീടിന് പുറത്ത് ഒറ്റക്ക് വിടുമ്പോള്‍ കുടുംബാഗങ്ങള്‍ക്കുള്ളില്‍ ഒരു ഭയം ഉടലെടുക്കാറുണ്ട്. എന്നാല്‍ രാവിലെ അവര്‍ കുറച്ച്‌ ദൂരം നടക്കുന്നത് വളരെ നല്ലതാണ്. രാവിലത്തെ ഇളംചൂടുള്ള സൂര്യപ്രകാശം ഗര്‍ഭിണിയുടെ വയറില്‍ പതിക്കുന്നത് ആരോഗ്യകരമാണ്. ശരീരത്തിനാവശ്യമായ പല ധാതുക്കളും സൂര്യപ്രകാശത്തിലുണ്ട്.

ഗര്‍ഭിണി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്ന് പ്രായമായവര്‍ പറയാറുണ്ട്. പക്ഷേ, വലിയ അളവില്‍ വാരി വലിച്ച്‌ കഴിച്ചാല്‍ തടി കൂടും. ഷുഗര്‍, ബി.പി., കൊളസ്ട്രോള്‍പോലുള്ള അനുബന്ധരോഗങ്ങളും പിടിപെടും. ഇഷ്ടമുള്ളത് കഴിക്കാം എന്ന് കരുതി മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെ പ്രശ്നം. ഒരു കലോറിചാര്‍ട്ട് ഉണ്ടാക്കി നിത്യഭക്ഷണം ക്രമീകരിക്കാം.

ഗര്‍ഭിണികളായ സ്ത്രീകള്‍ ധാരാളം വെള്ളം കുടിക്കണം. ദിവസം 8-12 ഗ്ലാസ് എന്ന തോതില്‍. വെള്ളം ശരിക്ക് ശരീരത്തിലെത്താത്തതിനാലാണ് ചിലര്‍ക്ക് തലവേദന ഉണ്ടായേക്കാം.

വീട്ടില്‍ വെറുതെ കിടന്ന് കഴിച്ചുകൂട്ടുന്നത് തടി കൂട്ടും, അലസത വര്‍ധിപ്പിക്കും. എന്തിലെങ്കിലും മുഴുകുന്നതാണ് ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിനും നല്ലത്.

RELATED STORIES
� Infomagic - All Rights Reserved.