പല്ലിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
April 14,2018 | 10:03:02 am

ദന്ത ചികിത്‌സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കല്‍.. പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാല്‍ മോണ രോഗങ്ങള്‍ തടയാം. പല്ലിന്‍റെ ഇടകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ദന്തക്ഷയം തടയാം. ദന്ത സംരക്ഷണത്തിനായി മൃദുവായ ബ്രെഷ് ഉപയോഗിച്ച്‌ ദിവസേന രണ്ടു തവണ ബ്രഷ് ചെയ്യണമെന്നാണ്അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. കൂടാതെ ഓരോ 3 - 4 മാസത്തിലും ബ്രെഷ് മാറ്റേണ്ടതും അത്യാവശ്യമാണ് .  ഇന്ന് വിപണിയില്‍ ധാരാളം ടൂത്ത്‌പേസ്റ്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ പല്ലുസംരക്ഷിക്കുന്നതിന് യോജിച്ച ടൂത്ത്‌പേസ്റ്റാണ് തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് സെന്‍സിറ്റിവ് പല്ലുകള്‍ ആണെങ്കില്‍ സാധാരണ ടൂത്ത്‌പേസ്റ്റിനേക്കാള്‍ ഇതിന് യോജിച്ച ഡിസെന്‍സിടൈസിങ് ആയ ടൂത്ത്‌പേസ്റ്റ്  ഉപയോഗിക്കുന്നതാകും ഉത്തമം.

ഏതു പ്രായത്തിലും ആരോഗ്യകരമായ പല്ലിനു ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ദന്തക്ഷയത്തിനു കരണക്കാരാണ്. വായിലെ മധുരത്തെ ബാക്ടീരിയ വിഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് പല്ലിലെ ഇനാമലിനു കേടുവരുത്തുന്നു. അത് ദന്തക്ഷയത്തിലേക്ക് നയിക്കുന്നു. അതിനാല്‍ സോഡ പോലുള്ള ആസിഡ്‌അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക

RELATED STORIES
Brands & Business
� Infomagic - All Rights Reserved.