ആരോഗ്യമുളള കുഞ്ഞിനായി ഉപേക്ഷിക്കാം ഈ ആഹാരങ്ങള്‍....
May 15,2018 | 06:23:07 am

ഗര്‍ഭകാലത്ത് പലതരം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്. പച്ച മാങ്ങ മുതല്‍ തട്ടുകടയിലെ ദോശവരെ കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകാത്ത സ്ത്രീകള്‍ ചുരുക്കമാണ്. വളരെ പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ട സമയമാണിത്. എന്നാല്‍ മാത്രമേ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആരോഗ്യം ഉണ്ടാകുകയുള്ളൂ. എന്നാല്‍, ഈ കാലഘട്ടങ്ങളില്‍ കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഉപേക്ഷിക്കേണ്ട ചില ഭക്ഷവസ്തുക്കളുമുണ്ട്. അവയെക്കുറിച്ച്‌ അറിയൂ...

ഗര്‍ഭാവസ്ഥയില്‍ ചായ, കാപ്പി, പാല്‍ എന്നിവ അമിതമായി കുടിക്കുന്നത് ശരിയല്ല. ഈ ശീലം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഉണ്ടാക്കും. മൈദ പോലുള്ള വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കണം. കൃത്രിമകളര്‍, രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ തുടങ്ങിയവ ഈ കാലഘട്ടത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മത്സ്യം, മാംസം, മുട്ട, നെയ്യ്, വനസ്പതി എണ്ണകള്‍ എന്നിവ ഗര്‍ഭകാലത്ത് ഒഴിവാക്കണം.ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, എണ്ണയില്‍ വറുത്തതും പൊരിച്ചതും എന്നിവ അധികം കഴിക്കാത്തതാണ് നല്ലത്. പുഴുക്കലരി, ഫ്രിഡ്ജില്‍ വച്ചവ, ഐസ് ഇവയെല്ലാം ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കണം. വറ്റല്‍ മുളക് അധികമായി ഉപയോഗിക്കുന്നത് കുറയ്ക്കണം.

മസാലകള്‍, കായം, ഉള്ളി, സവാള, വെളുത്തുള്ളി, അധികം എരിവ്, ഉപ്പ്, പുളി തുടങ്ങിയവ ചേര്‍ന്നവയും ഗര്‍ഭകാലത്ത് ഉപേക്ഷിക്കണം.
അലുമിനിയം, ഹിന്‍റാലിയം, നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയുന്ന വസ്തുക്കള്‍ തുടങ്ങിയവ അധികം ഉപയോഗിക്കരുത്.
ഗര്‍ഭാവസ്ഥയില്‍ മദ്യപാനവും പുകവലിയും പാടേ ഉപേക്ഷിക്കുന്നതാണ് നല്ലത്.

RELATED STORIES
� Infomagic - All Rights Reserved.