വെറും രണ്ട് മിനിറ്റിനുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാം
January 03,2018 | 10:31:27 am
Share this on

അമിതഭാരം കുറച്ച്‌ സൗന്ദര്യം കൂട്ടുകയെന്നത് എല്ലാവരുടേയും സ്വപ്നമാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഇതിന് പലപ്പോഴും തടസ്സമാവുന്നത്. ഇതിനായി കഠിനവ്യായാമവും ഭക്ഷണനിയന്ത്രണവും നടത്തി പരാജയപ്പെട്ടവര്‍ക്ക് സന്തോഷവാര്‍ത്ത.

ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കുന്ന പ്രത്യേക പാച്ച്‌ ഉപയോഗിച്ച്‌ അമിത കൊഴുപ്പ് എരിച്ചു കളയാമെന്ന് കണ്ടെത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ നാന്‍യാങ് ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ശസ്ത്രക്രിയയോ മരുന്നോ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ എരിച്ചു കളയുമെന്നതാണ് ഈ പാച്ചിന്‍റെ പ്രത്യേകത.

ബീറ്റ ത്രീ അഡ്രനര്‍ജിക് റെസപ്റ്റര്‍ അഗോണിസ്റ്റ് അല്ലെങ്കില്‍ തൈറോയ്ഡ് ടി-ത്രീ ഹോര്‍മോണായ ട്രൈഡോ തൈറോയിന്‍ മരുന്നുകള്‍ നിറച്ച അതിസൂക്ഷ്മമായ നൂറുകണക്കിന് സൂചികളാണ് ഈ പാച്ചുകളിലുള്ളത്. ഇത് ആവശ്യമുള്ള ഭാഗത്ത് രണ്ട് മിനിറ്റ് അമര്‍ത്തിവെച്ചാല്‍ കൊഴുപ്പ് എരിഞ്ഞു തീരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപയോഗിച്ച്‌ ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും വിജയകരമായിരുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ചെന്‍പെങ് വ്യക്തമാക്കി.

RELATED STORIES
� Infomagic - All Rights Reserved.