കുറഞ്ഞ ചെലവില്‍ ഹൃദയവാല്‍വും ഇന്‍കുബേറ്ററുമായി ശ്രീചിത്ര
September 14,2017 | 10:29:06 am
Share this on

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ള്‍​ക്ക് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്ക​ണ​മെ​ന്ന സ്ഥി​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ബ​യോ മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ലും സാ​ങ്കേ​തി​ക വി​ദ്യ​യി​ലും നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യെ​ത്തി​യ​ത്.

കൃ​ത്രി​മ ഹൃ​ദ​യ വാ​ല്‍​വ്, ഹൃ​ദ​യ​കോ​ശ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം, വാ​സ്കു​ലാ​ര്‍ ഗ്രാ​ഫ്റ്റ്, ന്യൂ​റോ പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നേ​ട്ട​ങ്ങ​ള്‍. പ്രാ​യ​വും തൂ​ക്ക​വും തി​ക​യാ​തെ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ഇ​ന്‍​കു​ബേ​റ്റ​റു​ക​ള്‍​ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വി​ല. എ​ന്നാ​ല്‍, ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ള്‍​ക്കു​പോ​ലും താ​ങ്ങാ​നാ​കു​ന്ന ​ചെല​വി​ല്‍ അ​ത് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് ഇ​വി​ട​ത്തെ ഗ​വേ​ഷ​ക​ര്‍.

ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം​പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി നേ​ര​ത്തേ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​ന്‍ മു​റി​വു​ക​ളി​ല്‍ ശ​രീ​ര കോ​ശ​ങ്ങ​ള്‍​ത​ന്നെ ബാ​ന്‍​ഡേ​ജാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ദ്യ​യാ​യ ടി​ഷ്യു എ​ന്‍​ജി​നീ​യ​റി​ങ്, റീ​ജ​ന​റേ​റ്റി​വ്​ മെ​ഡി​സി​നു​മാ​ണ് പോ​ളി​സ്കി​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.

RELATED STORIES
� Infomagic - All Rights Reserved.