കോഴിയെ ബലാത്സംഗം ചെയ്ത് കൊന്നു; പാകിസ്താനില്‍ പതിനാലുകാരന്‍ അറസ്റ്റില്‍
November 14,2017 | 06:12:21 pm
Share this on

ലാഹോര്‍: കോഴിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാക്കാത്ത പാകിസ്താനി ബാലനെ പോലീസ് പിടികൂടി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് 14 കാരനായ ബാലനാണ് അറസ്റ്റിലായത്. ലാഹോറില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള ജലാപൂര്‍ ഭൈതീഷ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹഫാസാബാദിലെ മന്‍സബ് അലിയാണ് തന്റെ അയല്‍വാസിയായ അന്‍സാര്‍ ഹുസ്സൈന്‍ കോഴിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് കോഴി ചത്തു പോയി. കോഴിയോട് ബാലന്‍ കാട്ടിയ ക്രൂരത രണ്ടു പേര്‍ നേരില്‍ കണ്ടിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ കോഴിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.