തലമുടിയുടെ ആരോഗ്യത്തിനായി ഹെന്ന ചെയ്യാം
November 06,2017 | 01:49:17 pm
Share this on

മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നു മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, ഹെന്ന എന്തിനും ഒരു മികച്ച പ്രതിവിധിയാണ്. നരച്ച മുടിക്ക് കെമിക്കലുകളെ ഭയക്കാതെ നിറം നല്‍കാമെന്ന് മാത്രമല്ല മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തിനും ഹെന്നയെ ധൈര്യപൂര്‍വം ആശ്രയിക്കാം

ഹെന്നയുടെ ഗുണങ്ങള്‍

  • മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഹെന്നയേക്കാള്‍ മികച്ച ഒന്നില്ല. ഹെന്ന വെളിച്ചെണ്ണയില്‍ മുറുക്കി ഉപയോഗിക്കുന്നത് മുടിവളര്‍ച്ചയെ സഹായിക്കും.
  • മുടികൊഴിച്ചില്‍ തടയുന്നതിനും ഹെന്ന നല്ലതാണ്. ഹെന്നയുടെ ഉപയോഗം ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിന്‍റെ ഫലമായി മുടികൊഴിച്ചില്‍ ഒരു പരിധി വരെ തടയാന്‍ ഹെന്ന സഹായിക്കും.
  • തലയില്‍ താരനുള്ളവര്‍ ഹെന്ന ഇടുന്നത് താരന്‍ ശല്യം കുറക്കാന്‍ സഹായിക്കും.
  • മുട്ടയുടെ കൂടെ ഹെന്ന ചേര്‍ത്ത് മികച്ച കണ്ടീഷണറായും ഹെന്നയെ ഉപയോഗിക്കാം.
  • തലചൊറിച്ചില്‍ വല്ലാതെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ തലയില്‍ ഹെന്നയിട്ട് കഴുകി നോക്കൂ. കുളിര്‍മ കിട്ടുമെന്ന് മാത്രമല്ല, ഹെന്നയില്‍ പ്രകൃത്യാ ഉള്ള ആന്‍റി ഫംഗല്‍, ആന്‍റിമൈക്രോബിയല്‍ ഘടകങ്ങള്‍ തല തണുക്കാന്‍ സഹായിക്കും. തല ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
  • മുടിയുടെ കനം വര്‍ധിപ്പിക്കാനും, കരുത്തുള്ളതാക്കാനും ഹെന്ന സഹായിക്കുന്നു..

ഹെന്ന വീട്ടില്‍ തയ്യാറാക്കാം.

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്ബ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച്‌ തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക.

ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

RELATED STORIES
� Infomagic - All Rights Reserved.