ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചു
October 12,2017 | 05:21:53 pm
Share this on

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്​  നിയമസഭ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചു. നവംബർ ഒമ്പതിനാണ് സംസ്ഥാനത്ത്​​ വോ​െട്ടടുപ്പ്​ നടക്കുക. വോ​െട്ടണ്ണൽ ഡിസംബർ 18ന്​ നടക്കും. മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ അജൽ കുമാർ ജ്യോതിയാണ്​ ​തിയതി പ്രഖ്യാപിച്ചത്​. തെരഞ്ഞെടുപ്പിൽ വിവിപാറ്റ്​ സംവിധാനം ഉപയോഗിക്കുമെന്നും കമീഷൻ വ്യക്​തമാക്കി. ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പി​​​െൻറ തിയതി പിന്നീട്​ പ്രഖ്യാപിക്കും.

സംസ്ഥാനത്ത്​ ഇന്ന്​ മുതൽ പെരുമാറ്റചട്ടം  നിലവിൽ വരുമെന്ന്​ കമീഷൻ അറിയിച്ചു. എസ്​.എം.എസുകളിലുടെയും ഫോണുകളിലൂടെയും നടത്തുന്ന തെരഞ്ഞെടുപ്പ്​ പ്രചാരണം പരസ്യമായി കണക്കാക്കുമെന്നും കമീഷൻ പറഞ്ഞു.

ഹിമാചലിൽ കോൺഗ്രസും ഗുജറാത്തിൽ ബി.ജെ.പിയുമാണ്​ ഭരണത്തിൽ. ഹിമാചലി​െല 68 അംഗ നിയമ സഭയിലേക്ക്​ മുഖ്യമന്ത്രി സ്​ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി വീർഭദ്ര സിങ്ങി​െന തന്നെയാണ് കോൺഗ്രസ്​ ഉയർത്തി കാണിക്കുന്നത്​. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രി സ്​ഥാനാർഥി​െയ പ്രഖ്യാപിച്ചിട്ടില്ല. 

 22 വർഷമായി ഗുജറാത്തിൽ ബി.ജെ.പിയാണ്​ അധികാരത്തിൽ​. പാട്ടിദാർ വിഭാഗം സർക്കാർ ​േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട്​ ഗുജറാത്തിൽ പ്രക്ഷോഭത്തിലാണ്​. ഇൗ സാഹചര്യത്തിലാണ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

RELATED STORIES
� Infomagic - All Rights Reserved.