പെട്രോള്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം ചൈന നിരോധിക്കുന്നു
September 11,2017 | 11:43:56 am
Share this on

ബീജിങ്: പെട്രോള്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണവും വില്‍പനയും ചൈന നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷ മലീനികരണം കുറക്കുന്നതിനായാണ് ഇത്തമൊരു നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 ഓടെ ചൈനയില് ഇലട്രിക്ക് കാറുകള് വില്‍പനക്ക് എത്തിക്കാനാണ് വാഹന നിര്‍മാണ കമ്പനികളുടെ തീരുമാനം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. പോയ വര്‍ഷം 28 മില്യന്‍ കാറുകളാണ് ചൈന വിപണയിലെത്തിച്ചത്. എന്നാല്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് വ്യവസായ സഹമന്ത്രിയുടെ പ്രതികരണം. പകരമൊരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് വിശദമായ പഠനവും നടക്കുന്നു. എന്നാല്‍ എപ്പോള്‍ മുതല്‍ നിരോധനം ഏര്‍പ്പെുത്തണമെന്ന കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ലെന്നും വാഹന വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനങ്ങളാകും രാജ്യമെടുക്കുകയെന്നുംവ്യവസായ സഹമന്ത്രിയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അന്തരീക്ഷ മലീനീകരണം കുറയ്ക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. 2040 ഓടെ മലീനികരണം കുറക്കുക എന്ന ലക്ഷ്യത്തോടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് യുകെയും ഫ്രാന്‍സും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ പെട്രോള്‍ കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഇലക്ട്രിക് കാറുകള്‍ കൂടുതലായി ചൈന വിപണിയിലിറക്കും. 2019 ഓടെ ഇലക്ട്രിക് കാറുകള്‍ വിപണയിലിറക്കുമെന്ന് ചൈനയിലെ പ്രധാനകാര്‍ നിര്‍മ്മാണ കന്പനിയായ വോള്‍വോ അറിയിച്ചിട്ടുണ്ട്. മറ്റ് പ്രധാന നിര്‍മ്മാതാക്കാളാ റിനോള്‍ട്ട് നിസാന്‍, ഫോര്‍ഡ് കമ്പനികളും ഇല്ട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്.

ചൈനയുടെ വ്യവസായരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനം എന്നതിനാല്‍ തന്നെ ഡീസല്‍ പെട്രോള്‍ കാറുകളുടെ പൂര്‍ണ്ണ നിരോധത്തിന് വര്‍ഷങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED STORIES
� Infomagic - All Rights Reserved.