അള്‍സര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ചില നാടന്‍ വഴികളിതാ
January 10,2018 | 09:44:07 am
Share this on

അള്‍സറിന്‍റെ  പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച്‌ പലര്‍ക്കും അറിവുണ്ടാകില്ല. വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് ഇതിന്‍റെ  പ്രധാന ലക്ഷണങ്ങള്‍. അള്‍സര്‍ മാറാന്‍ പല തരത്തിലുള്ള മരുന്നുകളും ഇന്ന് ആരോഗ്യരംഗത്ത് വിപുലമായി ലഭിക്കുമെങ്കിലും അള്‍സര്‍ പൂര്‍ണമായും മാറാറില്ല എന്നതാണ് സത്യം. എന്നാല്‍ അള്‍സര്‍ പൂര്‍ണമായും മാറ്റുന്ന ചിലഒറ്റമൂലികളിതാ...

കാബേജ്  കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച്‌ കഴിയ്ക്കുന്നതും അള്‍സര്‍ അകറ്റാന്‍ സഹായിക്കും.

ഉലുവ: ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക.  ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്.

വെളുത്തുള്ളി:  ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്‍റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു.

പഴം: വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്.

തേങ്ങ: തേങ്ങയില്‍ ധാരാളം ആന്‍റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.

RELATED STORIES
� Infomagic - All Rights Reserved.