അത്യുഗ്രന്‍ സവിശേഷതകളുമായി ഹോണര്‍ പ്ലേ 6
November 11,2017 | 10:39:09 am
Share this on

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ ഈ വര്‍ഷം സെപ്തംബറില്‍ ചൈനയില്‍ അവതരിപ്പിച്ചു. ഈ എന്‍ട്രിലെവല്‍ സ്മാര്‍ട്ട്ഫോണിന് 2ജിബി റാം, 16ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് നല്‍കിയിരിക്കുന്നത്.

ചൈനിയില്‍ ഒരു ദിവസത്തെ വില്‍പനയ്ക്കു മുന്നോടിയായി ഹോണര്‍ 6 പ്ലേ എന്ന പുതിയ മെമ്മറി വേരിയന്‍റ് ഫോണ്‍ പുറത്തിറങ്ങി. 3ജിബി റാം, 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഈ പുതിയ വേരിയന്‍റിന്.

2ജിബി റാം മോഡലിന് 5,880 രൂപയും എന്നാല്‍ ഈ പുതിയ 3ജിബി റാം വേരിയന്‍റിന് 6,838 രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില. ഇന്നു മുതല്‍ വില്‍പന ആരംഭിക്കും.

ഡിസ്പ്ലേ/ വേരിയന്‍റുകള്‍

ഹോണര്‍ 6 പ്ലേ എത്തിയിരിക്കുന്നത് 5 ഇഞ്ച് എച്ച്‌ഡി 720p ഡിസ്പ്ലേയിലാണ്, പിക്സല്‍ ഡെന്‍സിറ്റി 249ppi. വെളള, ഗോള്‍ഡ് എന്നീ വേരിയന്‍റുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.

ക്വാഡ്കോര്‍ പ്രോസസര്‍

ഹോണര്‍ 6ന് ശക്തി പകരുന്നത് ക്വാഡ്കോര്‍ മീഡിയാടെക് MT6737T പ്രോസസറിലാണ്. രണ്ട് മെമ്മറി വേരിയന്‍റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 2ജിബി റാം 16ജിബി സ്റ്റോറേജ്, 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ.  മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ജിബി വരെ മെമ്മറി കൂട്ടാം.

ക്യാമറ/ സോഫ്റ്റ്വയര്‍

ഈ ബജറ്റ് സ്മാര്‍ട്ട്ഫോണിന് 8എംപി റിയര്‍ ക്യാമറയാണ്, കൂടാതെ 5എംപി സെല്‍ഫി ക്യാമറയും ഉണ്ട്.  ഹോണര്‍ 6 പ്ലേ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ന്യുഗട്ട് ഒഎസില്‍ ആണ്.

ബാറ്ററി/ മറ്റു കണക്ടിവിറ്റികള്‍

ഹോണര്‍ 6 പ്ലേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 3,020എംഎഎച്ച്‌ ബാറ്ററിയാണ്. കൂടാതെ 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.0, മൈക്രോ യുഎസ്ബി 2.0, ജിപിഎസ്, വൈഫൈ, ഡ്യുവല്‍ സിം എന്നിവ കണക്ടിവിറ്റികളും. 150ഗ്രാം ഭാരമാണ് ഈ ഫോണിന്. ആക്സിലറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു.

RELATED STORIES
� Infomagic - All Rights Reserved.