ഒരിക്കല്‍ തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിച്ച്‌ കുടിക്കരുത്
March 18,2017 | 10:31:03 am
Share this on

തിളപ്പിച്ചു വെച്ച കുടിവെള്ളം തണുത്താല്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് അധികവും. ഒരേ വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കും.
വെള്ളം ചൂടാക്കുമ്പോള്‍ അതിന്‍റെ സംയോജന രീതിയില്‍ മാറ്റമുണ്ടാകും. ഇതൊരു നല്ല കാര്യമാണ്. ജലത്തിലെ ചില സങ്കീര്‍ണ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതിനാലാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണെന്ന് പറയുന്നത്.
ശുദ്ധമായ ഡിസ്റ്റിലഡ്, ഡീ അയണൈസ്ഡ് വെള്ളമാണ് വീണ്ടും വീണ്ടും ചൂടാക്കുന്നതെങ്കില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ സാധാരണ ലഭിക്കുന്ന വെള്ളത്തില്‍ ധാരാളം വാതകങ്ങളും ധാതുക്കളും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാവും.ഈ മിനറലുകളും ഡിസോള്‍വ്ഡ് ഗ്യാസുകളും വീണ്ടും വീണ്ടും ചൂടാക്കുന്നതോടെ രാസമാറ്റത്തിന് വിധേയമാകും. അപകടകരമായ രാസവസ്തുക്കളായി ഇത് മാറ്റപ്പെടും. 

ആര്‍സനിക്, നൈട്രേറ്റ്, ഫ്ലൂറോയ്ഡ് എന്നീ സത്തകള്‍ ശരീരത്തിന് അപകടം വരുത്തിവെക്കും. ആരോഗ്യകരമായ മിനറലുകള്‍ പോലും ഈ തിളപ്പിക്കലിലൂടെ, വൃക്കയില്‍ കല്ലിന് കാരണമാകും. നൈട്രേറ്റ്സ് അമിതമായി ചൂടുമായി സംവദിക്കുമ്പോള്‍ വിഷമയമാകും. നൈട്രേറ്റിനെ ഇത് നൈട്രോസാമിന്‍സ് ആക്കി മാറ്റും. ഇത് ക്യന്‍സറിന് കാരണമാകും. നൈട്രേറ്റ്സ് ബ്ലഡ് ക്യാന്‍സര്‍ മുതല്‍, അണ്ഡാശയ, കുടല്‍, ആമാശയം, പാന്‍ക്രിയാസ്, തൈറോയിഡ്, മലാശയ, മൂത്രാശയ ക്യാന്‍സറുകള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഒരിക്കല്‍ തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം.

RELATED STORIES
� Infomagic - All Rights Reserved.