ആധാര്‍ നിര്‍ബന്ധമാക്കുന്നതുവഴി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തടയാനാകുമോ?: സുപ്രീം കോടതി
April 21,2017 | 01:17:21 pm
Share this on

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാരുതെന്ന കോടതി നിര്‍ദേശമുള്ളപ്പോള്‍ എന്തുകൊണ്ട് പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന് സുപ്രീംകോടതി. ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനുകള്‍ക്കും പാസ്‌പോര്‍ട്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തെറ്റല്ലെന്ന് കഴിഞ്ഞമാസം സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ പാന്‍കാര്‍ഡും സര്‍ക്കാര്‍ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വ്യാജ പാന്‍ കാര്‍ഡുകളും റേഷന്‍കാര്‍ഡുകളും തടയാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതുവഴി കഴിയുമോയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍, എ.കെ. സിക്രി എന്നിരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

 

RELATED STORIES
� Infomagic - All Rights Reserved.