സ്മാര്‍ട്ട്ഫോണ്‍ വെളളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
November 14,2017 | 10:14:01 am
Share this on

ഒട്ടും പ്രതീക്ഷിക്കാതെ ആണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്കേടുപാടുകള്‍ സംഭവിക്കുന്നത്.  എവിടേയും ഇതു സംഭവിക്കാം, ബാത്ത്‌റൂമില്‍, പാര്‍ട്ടി ഹോളില്‍, അത്താഴം കഴിക്കുന്ന സമയത്ത്, അങ്ങനെ പലയിടങ്ങളില്‍വച്ചും സ്മാര്‍ട്ട്‌ഫോണിന് എന്തും സംഭവിക്കാം.

നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ആണ് ഫോണ്‍ വെളളത്തില്‍വീഴുന്നതെങ്കില്‍ പെട്ടന്നു തന്നെ ഫോണ്‍ വെളളത്തില്‍ നിന്നും എടുക്കുക. ചാര്‍ജ്ജറിലേക്ക് കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇലക്ട്രീഷനെ വിളിക്കുക, സുരക്ഷിതമായി വൈദ്യുതി എങ്ങനെ ഓഫ് ചെയ്യാമെന്നും അവരോടു ചോദിക്കുക.

ഫോണ്‍ ഓഫ് ആയി എന്നു ഉറപ്പു വരുത്തുക. ഒരിക്കലും അത് ഓണ്‍ ആക്കരുത്.  ബാക്ക് പാനല്‍, ബാറ്ററി, സിം, മൈക്രോ എസ്ഡി കാര്‍ഡ് എന്നിവ ഫോണില്‍ നിന്നും വേഗം നീക്കം ചെയ്യുക.

നിങ്ങളുടെ ഫോണ്‍ ഉണങ്ങാന്‍ ഒരു ബാഗ് ഡ്രൈയര്‍ ഉപയോഗിക്കരുത്, അത് ഈര്‍പ്പം സൃഷ്ടിക്കും.

നിങ്ങള്‍ക്ക് ഒരു മിനി വാക്വം ക്ലീനര്‍ ഉണ്ടെങ്കില്‍, 20 മിനിറ്റ് വരെ ഫോണ്‍ നനഞ്ഞ ഭാഗത്ത് ഉപയോഗിക്കുക. അതിനു ശേഷം ഫോണ്‍ പെട്ടന്നു ഓണ്‍ചെയ്യരുത്.

അടുത്തതായി ഒരു അരി പാത്രത്തില്‍ നിങ്ങളുടെ ഫോണ്‍ വയ്ക്കുക. അങ്ങനെ മൂന്നു ദിവസം വയ്ക്കണം.

ഇടുത്തതായി ഒരു സിലിക്ക പാത്രത്തിലും ഫോണിന്‍റെ  ഈര്‍പ്പം പോകാന്‍ വയ്ക്കാം.

മൂന്നു ദിവസം കഴിഞ്ഞ് ആ ഫോണ്‍ എടുത്ത് സൂര്യപ്രകാശത്തില്‍ കാണിക്കുക.  ഇതില്‍ നിന്നും ശേഷിക്കുന്ന ഈര്‍പ്പം ഒഴിവാക്കാം.

നിങ്ങള്‍ ഫോണ്‍ ശരിയാക്കാന്‍ ശ്രമിക്കരുത്. ഒരു അംഗീകൃത ഡീലറുടെ അടുത്ത് പോയി പ്രശ്‌നം പരിഹരിക്കുക.

 

RELATED STORIES
� Infomagic - All Rights Reserved.