ജിയോക്കൊപ്പം നില്‍ക്കാന്‍ പുതിയ ഓഫര്‍ അവതരിപ്പിച്ച് ഐഡിയ
September 14,2017 | 03:04:10 pm
Share this on

ജിയോക്കൊപ്പം നില്‍ക്കാന്‍ മികച്ച ഓഫറുമായി ഐഡിയ രംഗത്ത്. 697 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്ന ഓഫറാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഐഡിയ സെല്ലുലാര്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച് 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. കൂടാതെ, ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകള്‍ ചെയ്യാം. ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്സൈറ്റ് വഴിയോ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനാകും. റീചാര്‍ജിനൊപ്പം 10 ശതമാനം ടോക് ടൈമും നല്‍കും. 4ജി ഫോണുകളില്‍ മാത്രമേ ഈ ഓഫര്‍ ചെയ്യാന്‍ കഴിയൂ.

ജിയോ 399 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 84 ദിവസമാണ് വാലിഡിറ്റി. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ചെയ്യാം. ജിയോടെ 349 രൂപയുടെ പ്ലാനില്‍ 20ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിലും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകള്‍ ചെയ്യാം.

RELATED STORIES
� Infomagic - All Rights Reserved.