ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം
December 05,2017 | 04:44:22 pm
Share this on

ന്യൂഡല്‍ഹി: രണ്ടാം ഇന്നിംഗ്‌സ് 246/5 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തതോടെ ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ഇന്ത്യ ലീഡ് 400 കടത്തുകയായിരുന്നു. ശിഖര്‍ ധവാന്‍ (67), രോഹിത് ശര്‍മ (പുറത്താകാതെ 50), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ചേതേശ്വര്‍ പൂജാര (49) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി്.

163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയത്. നാളെ ഒരു ദിവസം മാത്രം ശേഷിക്കുന്ന ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ലങ്ക പൊരുതേണ്ടി വരും.

നേരത്തെ ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 373 റണ്‍സില്‍ അവസാനിച്ചിരുന്നു. 164 റണ്‍സ് നേടിയ നായകന്‍ ദിനേശ് ചാണ്ഡിമലാണ് ഒടുവില്‍ പുറത്തായത്. 356/9 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത്. ഇന്ന് അവര്‍ 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

 

RELATED STORIES
� Infomagic - All Rights Reserved.