ഫ്രഞ്ച് വിപ്ലവവും ഇന്ത്യാവിഷനും തമ്മില്‍ ബന്ധമുണ്ട്...
July 14,2017 | 10:34:05 am
Share this on

1789 ജൂലൈ 14നാണ് ഫ്രഞ്ച് വിപ്ലവം നടന്നതെങ്കില്‍ 2004 ജൂലൈ പതിനാലിനാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മാത്രമല്ല വേറെയും സമാനതകളുണ്ടെന്ന് പറയുന്നത് അഡ്വ: ജയശങ്കറാണ്. ഇന്ത്യാവിഷന്‍ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ നിസ്തുല മാതൃകയായിരുന്നു ഇന്ത്യാവിഷന്‍ എന്ന് വാര്‍ഷിക ദിനത്തില്‍ ഓര്‍ക്കുകയാണ് ചാനലില്‍ വാരാന്ത്യം എന്ന പരിപാടി അവതരിപ്പിച്ച ജയശങ്കര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ..

ജൂലൈ 14
ഫ്രഞ്ച് വിപ്ലവത്തിന്റെ മാത്രമല്ല ഇന്ത്യാവിഷന്‍ ചാനലിന്റെയും വാര്‍ഷികമാണ്. 1789 ജൂലൈ14ന് ഫ്രാന്‍സില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു; 2004 ജൂലൈ 14ന് ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിച്ചു.
ഫ്രഞ്ച് വിപ്ലവകാരികള്‍ ലൂയി പതിനാറാമന്‍ രാജാവിന്റെ തലയറുത്തു; ഇന്ത്യാവിഷന്‍ ചാനല്‍ കുഞ്ഞാലിക്കുട്ടി സായ്വിന്റെ കസേര തെറിപ്പിച്ചു. അവിടെ ഡാന്റണ്‍, ഇവിടെ നികേഷ് കുമാര്‍; അവിടെ റോബ്‌സ്പിയര്‍, ഇവിടെ എംപി ബഷീര്‍.
ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു, രാജാധിപത്യത്തിനു പകരം നെപ്പോളിയന്റെ ഏകാധിപത്യം നിലവില്‍ വന്നു. യുദ്ധത്തില്‍ തോറ്റ നെപ്പോളിയനെ നാടുകടത്തിയപ്പോള്‍ രാജഭരണം തിരിച്ചു വന്നു.
ഇന്ത്യാവിഷനും പരാജയപ്പെട്ടു. നികേഷ് കുമാര്‍ സ്വന്തം ചാനല്‍ ആരംഭിച്ചു, വീണാ ജോര്‍ജ് എംഎല്‍എ ആയി.കടം പെരുകി, ശമ്പളം കുടിശിഖയായി, വാടക കൊടുക്കാനാവാതെ കെട്ടിടം ഒഴിയേണ്ടി വന്നു, നികുതി കൊടുക്കാന്‍ കഴിയാതെ ഡയറക്ടര്‍ ജയിലില്‍ പോയി.
പക്ഷേ, ഫ്രഞ്ച് വിപ്ലവം പോലെ മഹത്തായ ഒരു പരാജയമായിരുന്നു ഇന്ത്യാവിഷന്‍. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ നിസ്തുല മാതൃക. പരസ്യക്കാരുടെ മുന്നില്‍ വാക്കയ്യുംപൊത്തി നിന്നെങ്കില്‍ ചാനല്‍ പൂട്ടേണ്ടി വരുമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളുടെയും ആള്‍ദൈവങ്ങളുടെയും സിനിമാ താരങ്ങളുടെയും വിടുപണി ചെയ്യാനും കൂട്ടാക്കിയില്ല.
ഇന്ത്യാവിഷന്റെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍

 

 

 

ജൂലൈ 14 ഫ്രഞ്ച് വിപ്ലവത്തിന്റെ മാത്രമല്ല ഇന്ത്യാവിഷൻ ചാനലിൻ്റെയും വാർഷികമാണ്. 1789 ജൂലൈ14ന് ഫ്രാൻസിൽ വിപ്ലവം പൊട്ടിപ്പുറ...

Posted by Advocate A Jayasankar on Thursday, July 13, 2017

RELATED STORIES
� Infomagic - All Rights Reserved.