ഘാനയുടെ ഗോള്‍മഴയില്‍ പൊരുതി തോറ്റ് ഇന്ത്യ; സ്കോര്‍ 4-0
October 12,2017 | 10:10:45 pm
Share this on

അണ്ടര്‍-17 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന. മികച്ച പോരാട്ടമാണ് ഇരുടീമുകളും തുടക്കം മുതല്‍ പുറത്തെടുത്ത്. എന്നാല്‍ ആദ്യ പകുതിയിയുടെ അവസാന നിമിഷത്തില്‍ നേടിയ ഗോള്‍ ഘാനയെ മുന്നിലെത്തിച്ചു.

43, 52 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ എറിക്ക് ആണ് ഘാനയുടെ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. 86ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഡാന്‍സോയും, തൊട്ടടുത്ത മിനിറ്റില്‍ ഇമ്മാനുവല്‍ ഡാന്‍സോയും ഘാനയുടെ ലീഡുയര്‍ത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ കളിക്കാരെ മാറ്റി ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പതിവുപോലെ ഇത്തവണയും തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്. മികച്ച മുന്നേറ്റങ്ങളുടെ എണ്ണം കുറയാന്‍ ഇത് കാരണമായി. ഘാനയില്‍ നിന്നും പന്ത് വീണ്ടെടുത്ത് പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിന് ഡിഫന്‍സിലൂന്നിയുള്ള കളി തടസമായി. ഘാനയുടെ ലീഡ് ഉയര്‍ന്നതോടെ തിരിച്ചുവരാന്‍ ഇന്ത്യ പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.

ഇതോടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​ര്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്താ​ന്‍ ഘാ​ന​യെ ചു​രു​ങ്ങി​യ​ത് നാ​ലു ഗോ​ളി​നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​യി​ലായിരുന്നു ഇന്ത്യ ക​ളി​ക്കാ​നി​റ​ങ്ങി​യത്. 

RELATED STORIES
� Infomagic - All Rights Reserved.