എബിവിപി പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് റെയില്‍വേ അനൗണ്‍സ്മെന്‍റ്
November 11,2017 | 11:50:25 am
Share this on

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന എബിവിപി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഔദ്യോഗിക അനൗണ്‍സ്മെന്‍റ് സംവിധാനം ഉപയോഗിച്ച്​ സ്വാഗതമാശംസിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും റെയില്‍വേ. വെള്ളിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്​റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം എബിവിപി റാലിക്കാരെ സ്വീകരിക്കാൻ ഉപയോഗിച്ചത്. ഏജന്‍സിവഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ ഇത്തരം ജാഥകളോ മറ്റ് പരിപാടികളോ സംബന്ധിച്ച അറിയിപ്പുണ്ടാകുന്നത് ഇതാദ്യമാണ്. 

ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി. റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്​ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സ്റ്റേഷ​നിൽ മൂന്ന്​ കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. പ്രവര്‍ത്തകർക്കുവേണ്ട നിർദേശങ്ങളും അനൗൺസ്മെന്‍റിന്‍റെ ഭാഗമായി ഉണ്ടായിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.