ഇനി ട്രെയിൻ യാത്രയിൽ ടി.വി പരിപാടികൾ കാണാം
March 20,2017 | 02:20:15 pm
Share this on

നിങ്ങൾ ട്രെയിൻ യാത്രയിലായിരിക്കുമ്പോൾ ഇഷ്ടപെട്ട ടി. വി. സീരിയൽ മിസ് ആകുന്നുണ്ടോ ? വിഷമിക്കണ്ട. ഇനി ട്രെയിൻ യാത്രക്കിടയിലും ഇഷ്ടപെട്ട ടി. വി. പരിപാടികൾ ലൈവ് സ്ട്രീമിങ്ങിൽ തന്നെ കാണാം. ഏപ്രിൽ മുതൽ ഇന്ത്യൻ റെയിൽവേ കംപാർട്മെന്റുകളിൽ അതിനുള്ള സൗകര്യം ഒരുക്കുകയാണ്. മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ് ടോപ് എന്നിവയിൽ പരിപാടികൾ കാണാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്.
ഇതിനായി കോൺടെന്റ് ഓൺ ഡിമാൻഡ്, റെയിൽ റേഡിയോ സർവീസ് എന്നീ സേവങ്ങൾ നൽകുന്നതിന് കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ് റെയിൽവേ. അടുത്ത മൂന്ന് വർഷത്തിനിടയിൽ 2277 കോടി രൂപയുടെ ബിസിനസ് ഈ രംഗത്ത് ഉണ്ടാകുമെന്നു ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ് എന്ന സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കയിട്ടുണ്ട്. വൊഡാഫോൺ, എയർടെൽ, പ്രെസ്സ്പ്ലെ ടി.വി, മൂവിങ് ടാക്കീസ്, മൈ ഫ്രീ ടി.വി തുടങ്ങിയ നിരവധി കമ്പനികൾ ഇതിൽ താല്പര്യം പ്രകടമാക്കിയിട്ടുണ്ടെന്നു റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
10 വർഷത്തേക്കാണ് കരാർ നൽകുക. മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള സേവങ്ങൾ നൽകുന്നതിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇത് മെയിൽ തുടങ്ങാനാകുമെന്നു കരുതുന്നു. ഈ സൗകര്യങ്ങൾക്കായി പ്രത്യേക ഡയറക്ടറേറ്റിനും റെയിൽവേ രൂപം നൽകിയിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.