മികച്ചതല്ല സുജാത...അമലാ പോളിനൊപ്പം എത്തില്ല മഞ്ജുവാര്യരുടെ പ്രകടനം...
October 06,2017 | 11:46:00 am
Share this on

ഉദാഹരണം സുജാത എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം എഴുത്തുകാരി ഇന്ദു മേനോന്‍ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...

''തമിഴില്‍ അമലാപ്പോള്‍ ചെയ്തതിനേക്കാളും മെച്ചമായിരുന്നില്ല മഞ്ജുവാര്യരുടെ പ്രകടനം.സമുദ്രക്കനിയുടെ സ്വാഭാവികത്വം ജോജുവിനു കിട്ടിയുമില്ല.രേവതിയുടെ കഥാപാത്രകുസൃതിയേറാന്‍ നെടുമുടിയ്ക്കായില്ല.അമ്മാക്കണക്കിനേക്കാള്‍ മികച്ചതല്ല സുജാതാ. തമിഴില്‍ അമ്മയുടെ ഉഴയ്പ്പുകളും കഠിനജോലികളും പ്രയത്‌നവും മുന്നൂന്നലില്‍ നിന്നിരുന്നു.മാത്ത്‌സ് പഠിപ്പിച്ച് എസ് എസ് എല്‍ സി കയറ്റാം കലക്ടറാക്കാം എന്നല്ലാതെ മകളെ രാജുനാരായണ സ്വാമിയാക്കിക്കളയാം എന്ന ആ ഒരു ലൈന്‍ തീര്‍ത്തും അരോചകമായി.നിലവിളിയ്ക്കുന്ന പോലെ ഒരു പാട്ട് പിന്നണിയില്‍ ഉണ്ടായിരുന്നു.കര്‍ണ്ണകഠോരം അറുബോറ്.അസഹനീയം.എന്നാലും സുജാത വൃത്തിയായ് എടുത്ത പടമാണു.മനുഷ്യന്റെ നന്മ , അധ്വാനം, പ്രയത്‌നം, സത്യസന്ധത അങ്ങനെ അപൂര്‍വ്വഗുണമേളനങ്ങളുള്ള ഒന്ന്.''

 

RELATED STORIES
� Infomagic - All Rights Reserved.