ഡ്രൈവറില്ലാ കാറുമായി ഇന്‍ഫോസിസ്
July 15,2017 | 05:09:42 pm
Share this on

നിലവില്‍ ലോകത്ത് ട്രന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് തങ്ങളുമെന്ന് ഇന്‍ഫോസിസ് തലവന്‍ വിശാല്‍ സിക്ക. സെന്‍സറുകള്‍ക്ക് ഒപ്പമാണ് ഡ്രൈവര്‍ ഇല്ലാ (ഓട്ടോണമസ്) വാഹനത്തെ ഇന്‍ഫോസിസ് എഞ്ചിനീയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. പരിസരം വിലയിരുത്തി മനുഷ്യ സഹായമില്ലാതെ കാറിനെ നിയന്ത്രിക്കാന്‍ സെന്‍സറുകള്‍ സഹായിക്കുന്നു. കൂടാതെ, അത്യാധുനിക കണ്‍ട്രോള്‍ സിസ്റ്റം മുഖേന, റോഡിലെ പ്രതിബന്ധങ്ങളും ദിശാ സൂചികകളും മനസിലാക്കി സഞ്ചരിക്കാന്‍ പര്യാപ്തമാണ് വിശാല്‍ സിക്ക വെളിപ്പെടുത്തിയ ഓട്ടോണമസ് വാഹനം. വിശാല്‍ സിക്കയ്ക്ക് പിന്നാലെ ഇന്‍ഫോസിസും പുതിയ നേട്ടത്തില്‍ ആഹ്ലാദം പങ്കിട്ടു. ട്വിറ്ററിലൂടെയാണ് പുതിയ ഓട്ടോണമസ് വാഹനത്തെ ഇന്‍ഫോസിസ് പരിചയപ്പെടുത്തിയത്.

 

RELATED STORIES
� Infomagic - All Rights Reserved.