ഐഫോണ്‍ X നവംബര്‍ മൂന്നിന് വിപണിയില്‍ എത്തും
September 14,2017 | 10:38:51 am
Share this on

ഐഫോണ്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ എക്സ് നവംബര്‍ മൂന്നിന് വിപണിയിലെത്തും. ഇതിന്‍റെ ബുക്കിങ് ഒക്ടോബര്‍ 27ന് ആരംഭിക്കും. 89,000 രൂപയാണ് ഐഫോണ്‍ എക്സിന്‍റെ ആരംഭ വില.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ മോഡലുകളും ഇതിന്‍റെ കൂടെ പുറത്തിറക്കുന്നുണ്ട്. വാച്ചിന്‍റെ രൂപത്തിലുള്ള ഡിസൈന്‍,ഫേസ് ഐ.ഡി, ടച്ച്‌ ഐ.ഡി ഫിംഗര്‍ പ്രിന്‍റ്സെന്‍സര്‍,5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന സ്ക്രീന്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ഐഫോണ്‍ 8 സെപ്റ്റംബര്‍ 22 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. 64 ജി.ബി സ്റ്റോറേജിന് 89,000 രൂപയും 256 ജി.ബിക്ക് 1,02,000 രൂപയുമാണ് വില. രാജ്യത്തെ ഏറ്റവും വില കൂടിയ സ്മാര്‍ട് ഫോണ്‍ ആകും ഇത്.
ഹെക്സാകോര്‍ പ്രൊസസര്‍,7 മെഗാപിക്സല്‍ മുന്‍ ക്യാമറ,ഐ.ഒ.എസ് 11 ഓപറേറ്റിങ് സിസ്റ്റം,12 എം.പി പിന്‍ ഇന്‍ഫ്രാറെഡ് ക്യാമറ,ഡോട്ട് പ്രൊജക്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മികച്ച സുരക്ഷാ സംവിധാനമാണ് ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

RELATED STORIES
� Infomagic - All Rights Reserved.