ഇനി കാൽപ്പന്തുകളിയുടെ ആവേശം, ബ്ലാസ്‌റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
November 09,2017 | 08:06:06 pm
Share this on

തിരുവനന്തപുരം: കേരളത്തെ ആവേശത്തിലാക്കി ഇനി കാൽപ്പന്തു കളിയുടെ ആവേശം. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ബുക്ക് മെെ ഷോയിലൂടെയാണ് കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ഓൺലെെൻ വിൽപ്പന നടക്കുന്നത്.

ഇത്തവണ ഉദ്ഘാടന മത്സരം കൊച്ചിയിലായതിനാൽ ടിക്കറ്റുകൾ വേഗം വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 240 മുതൽ 10000 വരെയുള്ള ടിക്കറ്റുകളാണ് ആദ്യ മത്സരത്തിനായി വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 200 രൂപയായിരുന്നു ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക്.

ആദ്യ മത്സരത്തിനും ചെന്നെെയിൽ എഫ്.സിക്കെതിരെയും ബംഗളൂരു എഫ്.സിക്കെതിരായുമുള്ള മത്സരത്തിന് ഒഴികെ 200 തുടങ്ങുന്ന ടിക്കറ്റുകളുണ്ട്. എെ.എസി.എല്ലിലെ പുതുമുഖങ്ങളായ ജംഷഡ്പൂർ എഫ്.സി തങ്ങളുടെ ഹോം മത്സരങ്ങൾക്ക് 50 രൂപ പ്രഖ്യാപിച്ച് ആരാധകരെ കഴിഞ്ഞ ദിവസം ഞെട്ടിച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.