ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത ഐഎസ്എല്‍ മത്സരം: ഒന്നര മണിക്കൂര്‍ കൊണ്ട് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു
November 10,2017 | 01:45:42 pm
Share this on

കൊച്ചി: കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐഎസ്‌എല്‍ നാലാം സീസണ്‍ മത്സരങ്ങളില്‍ കാണികളുടെ എണ്ണം കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത്തവണ ആകെ 39,000 കാണികള്‍ക്കായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനാനുമതി ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. പുതിയ രീതിയില്‍ കസേരകള്‍ സ്ഥാപിച്ചതാണ് ആളുകളുടെ എണ്ണം കുറയാന്‍ കാരണം.നേരത്തെ 55,000 പേരെ ഉള്‍ക്കൊള്ളിച്ചായിരുന്നു മത്സരം നടത്തിയിരുന്നത്.

അതേസമയം, ഐഎസ്‌എല്ലിലെ ആദ്യ പോരാട്ടമായ കേരള ബ്ലാസ്റ്റേഴ്സിന്റെയും കൊല്‍ക്കത്തയുടെയും മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് ആരംഭിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ന്നു. 240 രൂപ വിലയുളള ഗ്യാലറി ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ഇനി പതിനായിരം രൂപ വിലയുളള ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്നു കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക്. അതിനാണ് ഇപ്പോള്‍ ആദ്യ മത്സരത്തില്‍ നേരിയ വര്‍ധന വരുത്തിയിരിക്കുന്നത്.

RELATED STORIES
� Infomagic - All Rights Reserved.