ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജുമാന ദേവി ക്ഷേത്രമായിരുന്നുവെന്ന് വിനയ് കത്യാര്‍
December 07,2017 | 11:27:05 am
Share this on

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജുമാന ദേവി ക്ഷേത്രമായിരുന്നുവെന്നാണ് ബിജെപി രാജ്യസഭാ എംപിയും ബജ്രംഗ്‌ദള്‍ മേധാവിയുമായ വിനയ് കത്യാര്‍.  മുഗൾ ഭരണ കാലത്ത്  രാജ്യത്തെ ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഈ കൂട്ടത്തില്‍ പെടുന്നതാണ്‌ ഡല്‍ഹിയിലെ ജുമാ മസ്ജീദും എന്നാണ് വിനയ് കത്യാറിന്റെ വാദം.

ജുമാ മസ്ജീദ് മുമ്പ് ജുമാനാ ദേവി ക്ഷേത്രവും താജ് മഹല്‍ മുമ്പ് തേജോ മഹാലയയുമാണെന്നാണ് കത്യാറുടെ പരാമര്‍ശം. ബാബറ് മസ്ജീദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷിക വേളയിലാണ്‌ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

RELATED STORIES
� Infomagic - All Rights Reserved.