ദേശീയ ഗാനത്തിന് മുസ്ലിം ബാലന്‍ എഴുന്നേറ്റോടിയാല്‍....'ജയഹെ' ഹ്രസ്വ ചിത്രം വൈറലാവുന്നു.
July 17,2017 | 02:39:29 pm
Share this on

സമകാലിക മലയാള നാടകരംഗത്ത് വേരുപ്പിച്ച റഫീക്ക് മംഗലശ്ശേരിയുടെ പുതിയ മലയാളം ഹ്രസ്വചിത്രം ജയ ഹെ ശ്രദ്ധേയമാവുന്നു. ദേശീയത എന്ന പ്രമേയത്തിലാണ് ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യസ്‌നേഹി എന്ന് സ്വയം അവകാശപ്പെടുന്നവരും മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവരും കാണേണ്ട ചിത്രമാണിത്. 2017ലെ മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ബാലനടന്‍, നടി, സംഗീതം എന്നീ പിജെ ആന്റണി അവാര്‍ഡുകള്‍ നേടിയ മലയാളത്തിലെ ഹ്രസ്വചിത്രമാണിത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ മൂവ്വായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു.

ചിത്രം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും റഫീഖ് മംഗലശ്ശേരിയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് ബാലനടനായ നിരഞ്ജനാണ്. കട്ട പ്രസന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് ജോസഫ് നിര്‍വഹിക്കുന്നു. കാര്‍ത്തിക് കെ നഗരം, കുമാര്‍ അരിയളളൂര്‍, രാധാകൃഷ്ണന്‍ താനൂര്‍, സന്തോഷ് ഇരുമ്പുഴി, പ്രബിത, സത്യജിത്ത്, ധനേഷ് വളളിക്കുന്ന്, റിയാസ് നാലകത്ത്, മുഹമ്മദ് ഷിബിലി, രമേശ് പഴയതേര്, പ്രദീപ് പരപ്പനാട്, അര്‍പ്പിത്, അനില്‍ കൊളത്തറ എന്നിവര്‍ ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.

 

 

RELATED STORIES
� Infomagic - All Rights Reserved.