ജിയോ ഫീച്ചര്‍ ഫോണിന്‍റെ സവിശേഷതകള്‍
July 15,2017 | 02:33:06 pm
Share this on

ലൈഫ് ശ്രേണിയില്‍ റിലയന്‍സ് ജിയോ പുറത്തിറക്കുന്ന പുതിയ ഫീച്ചര്‍ ഫോണിന്‍റെ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന വോയിസ് അസിസ്റ്റന്‍റ് സംവിധാനം. ജിയോ ടിവി, ജിയോ സിനിമ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഈ ഫീച്ചര്‍ ഫോണില്‍ വീഡിയോ കാളിംഗ് സൗകര്യവും വൈഫൈ സൗകര്യവും പ്രതീക്ഷിക്കുന്നുണ്ട്.

ജിയോ വിപണിയിലെത്തിക്കുന്ന വില കുറഞ്ഞ 4G VoLTE ഫീച്ചര്‍ ഫോണിന് സ്പ്രെഡ്ട്രം പ്രോസസ്സര്‍,512 MB റാം, KAI ഓപ്പറേറ്റിങ് സിസ്റ്റം,2.4 ഇഞ്ച് ഡിസ്പ്ളേ എന്നീ സവിശേഷതകള്‍ക്കൊപ്പം 2 എംപി പ്രധാന ക്യാമറയും ഒരു വി.ജി.എ സെല്‍ഫി ക്യാമറയുമുണ്ട്.4 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന്‍റെ സംഭരണ ശേഷി കാര്‍ഡുപയോഗിച്ച്‌ 128 ജിബി വരെ  ഉയര്‍ത്താവുന്നതാണ്. 4G VoLTE, GPS, Bluetooth 4.1 എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഈ ഫോണ്‍ മലയാളം പറഞ്ഞാലും അനുസരിക്കും എന്നത് ഏറെ രസകരമായ സവിശേഷതയാണ്. മലയാളത്തിനൊപ്പം മറ്റു പ്രധാന ഇന്ത്യന്‍ ഭാഷകളിലെ ആജ്ഞകളും ജിയോ ഫീച്ചര്‍ ഫോണ്‍ അനുസരിക്കും.

RELATED STORIES
� Infomagic - All Rights Reserved.