ജൂലി അസാഞ്ജിനെതിരായ ബലാല്‍സംഗ കേസ് അവസാനിപ്പിച്ചു
May 19,2017 | 04:11:00 pm
Share this on

വിക്കി ലീക്‌സ് നായകന്‍ ജൂലീ അസാഞ്ചിനെതിരെയുള്ള ബലാല്‍സംഗ കുറ്റത്തിന്റെ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു.ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ ഇരുന്ന് ചിരിക്കുന്ന തന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് അസാന്‍ജ് വാര്‍ത്തയെ വരവേറ്റത്.അസാന്‍ജിന് നേരെ നിലനില്‍ക്കുന്ന കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നി ആണ് അറയിച്ചത്.
7 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കേസ് അവസാനിപ്പിച്ചതായി സ്വീഡന്‍ അറിയിച്ചു.ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 2012 മുതല്‍ അഭയം പ്രാപിച്ചിരിക്കുകയാണ് അസാന്‍ജ്്. ബലാത്സംഗ കുറ്റം നേരിടുന്ന തന്നെ സ്വീഡന് കൈമാറുമെന്ന് ഭയന്നാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് ഒളിവില്‍ കഴിയുന്നത്. സ്വീഡന്‍, അമേരിക്കയ്ക്ക് തന്നെ കൈമാറുമെന്നും അസാന്‍ജ് ഭയപ്പെട്ടിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.