കെ.എം. മാണി നിയമോപദേശം തേടിയ ഇനത്തില്‍ ചെലവായ ലക്ഷങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
May 20,2017 | 09:45:35 am
Share this on

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം. നിയമോപദേശം തേടി വകയില്‍ ചെലവായ തുക സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്തിടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ നാഗേശ്വര റാവുവില്‍നിന്ന് അഭിഭാഷകനായിരിക്കെ നിയമോപദേശം തേടിയ ഇനത്തില്‍ 7.70 ലക്ഷം രൂപയാണ് ഫീസായി നല്‍കേണ്ടത്. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ തുക നല്‍കാനെടുത്ത തീരുമാനം ക്രമവിരുദ്ധമായിരുന്നുവെന്ന് എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു. തീരുമാനം പുതിയ സര്‍ക്കാര്‍ വന്നശേഷം തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. മുന്‍ സര്‍ക്കാരിന്റേതു ക്രമവിരുദ്ധമായ തീരുമാനമായിരുന്നുവെന്നതില്‍ തര്‍ക്കമില്ലെങ്കിലും സര്‍ക്കാര്‍ ചെലവ് എന്ന നിലയില്‍ മുന്‍കാലത്തു കണക്കാക്കിയ തുക ഇനിയും കൊടുക്കാതിരിക്കുന്നതു അബദ്ധമാകുമെന്നാണ് സര്‍ക്കാര്‍ ന്യായീകരണം.

കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാന്‍, കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കിയ രാഷ്ട്രീയ ധാരയണയുടെ തുടര്‍ച്ചയായിട്ടാണോ പുതിയ നീക്കമെന്ന് സംശയിക്കുന്നവരുണ്ട്. സിപിഎമ്മില്‍നിന്നുള്ള തോമസ് ഐസക്കാണ് ധനമന്ത്രിയെന്നത് കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ തീരുമാനത്തിലെത്താന്‍ സര്‍ക്കാരിനെ സഹായിച്ചുവെന്നും നിരീക്ഷണമുണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.