നൂറുകോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് നമ്പൂതിരീസ്
August 03,2017 | 11:31:46 pm
Share this on

നൂറുകോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടു കൊണ്ട് പ്രമുഖ ബ്രാന്‍ഡായ നമ്പൂതിരീസ് വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ഗുണവും രുചിയുമൊക്കെ തനിമയോടെ നിലനിര്‍ത്താന്‍ അച്ചാറുകള്‍ ഭരണിയിലാക്കി വിപണിയില്‍ ഇറക്കിക്കൊണ്ടാണ് പുതിയ മുന്നേറ്റത്തിനു നമ്പൂതിരീസ് തുടക്കം കുറിക്കുന്നത്.

ഓണക്കാലത്തോടെ അമ്പതോളം ഉല്‍പ്പന്നങ്ങളുമായെത്തുന്ന നമ്പൂതിരീസ് ഈ സാമ്പത്തിക വര്‍ഷം നൂറുകോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും കയറ്റുമതി വിപുലമാക്കുന്നതിലൂടെ അടുത്ത വര്‍ഷം വിറ്റുവരവ് 500 കോടിരൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായും നമ്പൂതിരീസ് മാനേജിംഗ് ഡയറക്റ്റര്‍ നീലകണ്ഠന്‍ നമ്പീശന്‍, ഗ്രൂപ്പ് ഡയറക്റ്റര്‍ രാജീവ് ജി കൈമള്‍ എന്നിവര്‍ വ്യക്തമാക്കി.

നമ്പീശന്‍സ് ഗ്രൂപ്പ് അടുത്തിടെ നമ്പൂതിരീസ് ഏറ്റെടുത്തിരുന്നു. പത്തു വിഭാഗങ്ങളിലായി എഴുപതോളം ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം തന്നെ നമ്പൂതിരീസ് വിപണിയിലെത്തിക്കും. സുരേഷ് ഗോപിയാണ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Mob: 07356006003 ram@namboothiris.in

RELATED STORIES
� Infomagic - All Rights Reserved.