ഈ ഫോട്ടോ കജോളിനെ സെല്‍ഫിയെന്താണെന്ന് പഠിപ്പിച്ചു...
November 14,2017 | 07:40:24 am
Share this on

ഉലകനായകന്‍ കമല്‍ ഹാസ്സനും ബിഗ്ബി അമിതാഭ് ബച്ചനും, ബോളിവുഡിലെയും കോളിവുഡിലെയും ഈ താരരാജാക്കന്മാര്‍ കജോളിന് മുന്നിലെത്തിയപ്പോള്‍ പിന്നൊന്നും നോക്കിയില്ല. ഫോട്ടോയെടുത്തു നേരെ ട്വിറ്ററിലിട്ടു. പക്ഷേ ആരാധകര്‍ ഇപ്പോള്‍ സെല്‍ഫിയും ഗ്രൂപ്പ് ഫോട്ടോയും തമ്മിലുള്ള വ്യത്യാസം കജോളിനെ പഠിപ്പിക്കുന്ന തിരക്കിലാണ്. ചിത്രത്തിനു കൊടുത്ത കാപ്ഷനാണ് താരത്തിന് പണി കൊടുത്തത്.

Selfie time with two legends ..... couldn't resist ?? pic.twitter.com/DaNmcckHe8

- Kajol (@KajolAtUN) November 10, 2017
രണ്ടുപേര്‍ക്കും നടുവില്‍ ആഹ്ലാദത്തോടെ നില്‍ക്കുന്ന ചിത്രത്തിന് 'രണ്ട് അതികായര്‍ക്കൊപ്പമുള്ള സെല്‍ഫി ൈടം' എന്നായിരുന്നു താരം കാപ്ഷന്‍ നല്‍കിയത്. പക്ഷേ അതൊരു സെല്‍ഫിയായിരുന്നില്ല, മറിച്ച് തികച്ചും ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. പിന്നീടങ്ങോട്ട് കജോളിന്റെ ട്വീറ്റിനു താഴെ റീട്വീറ്റുകളുടെ പൂരമായിരുന്നു. സെല്‍ഫി എന്താണെന്ന് കജോളിന് അറിയില്ലേയെന്നും ഇതൊരു സെല്‍ഫിയല്ല ഗ്രൂപ്പ് ഫോട്ടോയാണെന്നും ചിലര്‍ പറഞ്ഞു. സെല്‍ഫിയാണെങ്കില്‍ സെല്‍ഫി സ്റ്റിക്ക് കാണുന്നില്ലല്ലോയെന്നു ചിലര്‍ ചോദിക്കുകയും ചെയ്തു. ഇനിയിപ്പോള്‍ മിനിമം രണ്ടുവട്ടമെങ്കിലും കാപ്ഷന്‍ വായിച്ചു പിശകൊന്നും ഇല്ലെന്നുേബാധ്യം വന്നാലേ കജോള്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കൂ എന്നു പറയുന്നവരും ഉണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.