മഹാഭാരതത്തിനെതിരായ പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസന് കോടതിയുടെ സമന്‍സ്
April 21,2017 | 04:03:54 pm
Share this on

ചെന്നൈ: നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മഹാഭാരതത്തിനെതിരായുള്ള പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. ഹിന്ദു മക്കള്‍ കക്ഷി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയില്‍ കമല്‍ഹാസന്‍ മേയ് അഞ്ചിനു കോടതിയില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. മഹാഭാരതത്തെ അധിക്ഷേപിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

കഴിഞ്ഞ മാസം തമിഴ് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വിവാദ പരാമര്‍ശമുണ്ടായത്. പണയ പണ്ടമായി സ്ത്രീയെ (പാഞ്ചാലിയെ) ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യമാണെന്നാണ് അദ്ദേഹം പഞ്ഞത്.

 

RELATED STORIES
� Infomagic - All Rights Reserved.