മന്ത്രിമാർ പാർട്ടിയെ നിയന്ത്രിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാവും: കാനം
November 14,2017 | 05:00:48 pm
Share this on

കോട്ടയം: എൻ.സി.പിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തിനുണ്ടായ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കാനം പറഞ്ഞു. മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും കാനം പറഞ്ഞു.

രാജിക്കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ എൽ.ഡി.എഫ്  യോഗം ചുമതലപ്പെടുത്തിയിരുന്നു. അത്പ്രകാരം മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളും. സി.പി.ഐയ്ക്ക് പറയാനുള്ളത് ഒരു മടിയും കൂടാതെ മുന്നണി യോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.