ഇന്ധനത്തിന്​ അധിക നികുതി പാവപ്പെട്ടവർക്ക്​ പണം കണ്ടെത്താനെന്ന് കണ്ണന്താനം
September 14,2017 | 09:12:01 pm
Share this on

കൊച്ചി: പാവപ്പെട്ടവരുടെ വികസന പ്രവർത്തനങ്ങൾക്ക്​ പണം കണ്ടെത്താനാണ്​ പെട്രോളിനും ഡീസലിനും കൂടുതൽ നികുതി ഇൗടാക്കുന്നതെന്ന്​ കേന്ദ്ര-ടൂറിസം െഎ.ടി സഹമന്ത്രി അൽഫോൻസ്​ കണ്ണന്താനം. എല്ലാവർക്കും വീട്​, തൊഴിൽ, വിദ്യാഭ്യാസം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നതാണ്​ കേന്ദ്ര സർക്കാറി​​​െൻറ ലക്ഷ്യം. ഇതിന്​ പണം വേണം. വാഹനം വാങ്ങാൻ കഴിവുള്ളവർ അതിൽ ഇന്ധനം നിറക്കു​േമ്പാൾ ഇത്തരം കാര്യങ്ങൾക്ക്​ അധികം തുക നൽകുന്നതിൽ തെറ്റില്ല. ഇതി​​​െൻറ പേരിൽ രാജ്യത്ത്​ വിലക്കയറ്റമുണ്ടായിട്ടില്ലെന്നും എറണാകുളം പ്രസ്​ക്ലബി​​​െൻറ മീറ്റ്​ ദ പ്രസിൽ കണ്ണന്താനം അവകാശ​െപ്പട്ടു.  

വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ ഉൗന്നൽ. ഇന്ത്യയിൽ എത്തുന്ന വിദേശസഞ്ചാരികൾ 8.8 ദശലക്ഷം മാത്രമാണ്​. ലോകത്തെ മുഴുവൻ ഇന്ത്യയിലേക്ക്​ ആകർഷിക്കാനാണ്​ ശ്രമം. കേരളത്തി​ൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്​. ഇത്​ പരിഹരിക്കാൻ സംസ്ഥാന സർക്കാറുമായി ആലോചിച്ച്​ കർമപദ്ധതി ആവിഷ്​കരിക്കും. സാധാരണക്കാർക്ക്​ ആശ്രയിക്കാവുന്ന നാടൻ ചായക്കടകൾ തുറക്കുന്നതുപോലുള്ള നിർദേശങ്ങൾ പരിഗണനയിലാണ്​. ​

RELATED STORIES
� Infomagic - All Rights Reserved.