കാന്തല്ലൂരില്‍ പഴവര്‍ഗ കലവറ ഒരുങ്ങുന്നു
May 17,2017 | 11:47:37 am
Share this on

കാന്തല്ലൂരില്‍ ശീതകാല പഴവര്‍ഗങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു. പാതിവിളവായ ആപ്പിളും ബ്ലാക്ക്ബെറിയും വിവിധയിനം പഌസുകളും സബര്‍ജിലും സ്ട്രോബറിയും ഓറഞ്ചും പാഷന്‍ഫ്രൂട്ടും തുടങ്ങി നിരവധി ശീതകാല പഴവര്‍ഗങ്ങള്‍ പാതിവിളവായി ഇപ്പോള്‍ ഉള്ളത്. കനത്തമഴയിലും ആലിപ്പഴ വീഴ്ചയിലും പകുതിയിലേറെ പാതിവിളവായ പഴങ്ങള്‍ താഴെവീണു നശിച്ചിരുന്നു.

അവശേഷിച്ചവയെ പരിചരിച്ച്‌ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ വിളവെടുക്കുവാന്‍ ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഇന്ത്യയില്‍ ബ്ലാക്ക്ബെറി വിളയുന്ന അപൂര്‍വ്വം ചില മേഖലകളിലൊന്നാണ് കാന്തല്ലൂര്‍ മലനിരകള്‍.

കേരളത്തില്‍ ആപ്പിള്‍ വ്യാപകമായി വിളയുന്ന പ്രദേശമാണ് കാന്തല്ലൂര്‍. പഴവര്‍ഗങ്ങളുടെ നിറകാഴ്ച ആസ്വദിക്കുവാനാണ് കാന്തല്ലൂര്‍ മലനിരകളില്‍ സഞ്ചാരികള്‍ എത്തുന്നത്. നിരവധി ഫാമുകളില്‍ സഞ്ചാരികള്‍ക്ക് കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഫാമുകളില്‍ എത്തുന്നവര്‍ക്ക് പഴവര്‍ഗങ്ങള്‍ ചെടികളില്‍നിന്ന് നേരിട്ടുപറിച്ചുനല്‍കുന്നു. ഇതിലൂടെ ന്യായവില കര്‍ഷകന് ലഭിക്കുകയും ചെയ്യുന്നു.

RELATED STORIES
� Infomagic - All Rights Reserved.