ശശികലയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി ട്രാഫിക്കിലേക്ക് തെറിച്ചു
July 17,2017 | 03:14:25 pm
Share this on

ബംഗളൂരു: കര്‍ണാടകയില്‍ ജയില്‍ ഡിഐജി രൂപയെ ട്രാഫിക്കിലേക്ക് മാറ്റി നിയമിച്ചു. അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് മാറ്റം. റിപ്പോര്‍ട്ട് പരസ്യമാക്കിയ രൂപയുടെ നപടിയെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് രൂപയോട് വിശദീകരണം ചോദിച്ചിരുന്നു.

ശശികലയ്ക്കായി ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും സഹായികളായി രണ്ട് തടവുപുള്ളികളെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നതിന് ശശികല രണ്ട് കോടി രൂപ കോഴയായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട പ്രതി അബ്ദുള്‍ കരീമിനും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

തടവില്‍ കഴിയുന്ന 25 ജയില്‍പുള്ളികളില്‍ പതിനെട്ട് പേരും മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ജൂലായ് 10ന് ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് രൂപ റിപ്പോര്‍ട്ട് നല്‍കിയത്.

 

RELATED STORIES
� Infomagic - All Rights Reserved.