കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ കതിര്‍മണ്ഡപമായതിങ്ങനെ...
November 08,2017 | 12:31:42 pm
Share this on

കാസര്‍കോട്: ബന്ധുക്കളില്‍ ചിലര്‍ വിവാഹത്തിന് തടസ്സം നിന്നപ്പോള്‍ കമിതാക്കള്‍ക്ക് കതിര്‍മണ്ഡപമായത് പോലീസ് സ്റ്റേഷന്‍. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹത്തിന് സഹായംതേടി പോലീസ് സ്റ്റേഷനിലെത്തിയ പ്രണയജോഡികളാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെ വിവാഹിതരായത്. കൊല്ലങ്കാനത്തെ രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണനും ലാബ് ടെക്‌നീഷ്യനും വിദ്യാര്‍ഥിനിയുമായ നിവേദിതയുമാണ് പോലീസുകാരുടെയും സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍െവച്ച് കല്യാണം കഴിച്ചത്.

രണ്ടരവര്‍ഷം മുന്‍പ് മംഗളൂരുവില്‍ ഒരു വിവാഹച്ചടങ്ങില്‍ െവച്ച് അടുപ്പത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ ആലോചിച്ചു. വരന്റ അമ്മയ്ക്കും വധുവിന്റെ പിതാവിനും വിവാഹത്തിന് സമ്മതമായിരുന്നു. എങ്കിലും മറ്റ് ബന്ധുക്കള്‍ തടസ്സം നിന്നതോടെ വിവാഹം നടക്കാതായി. വിവാഹം നടത്താനായി രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോള്‍ അപേക്ഷ നല്‍കി ഒരു മാസം കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി. അവിടെനിന്നും അടുത്തുള്ള ക്ഷേത്രത്തില്‍െവച്ച് വിവാഹിതരാകാന്‍ നിര്‍ദേശിച്ചു.

സ്റ്റേഷനില്‍നിന്നും ഇറങ്ങിപ്പോയ ഇവര്‍ നഗരത്തിലെ ജൂവല്ലറിയില്‍നിന്നും താലിമാലയും വാങ്ങി തിരിച്ചെത്തി വിവാഹം പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ നടത്തണമെന്ന് പോലിസിനോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് എസ്.ഐ. പി.അജിത്കുമാര്‍, എ.എസ്.ഐ. വേണു കയ്യൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുകാരെയും നിവേദിതയുടെ അച്ഛന്‍, ബാലകൃഷ്ണന്റെ അമ്മ എന്നിവരെയും സാക്ഷിയാക്കി ഇവര്‍ വിവാഹിതാരാവുകയായിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.