ക്ഷേത്രദര്‍ശനം: മന്ത്രി കടകംപള്ളിയോട് സിപിഎം വിശദീകരണം തേടും
September 14,2017 | 03:08:07 pm
Share this on

തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സിപിഎം വിശദീകരണം തേടും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തില്‍ സിപിഎമ്മില്‍ അതൃപ്തിയുണ്ട്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങള്‍ ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.