കാവ്യാമാധവന് വേണ്ടി പൊന്നുംകുടം നേര്‍ച്ച...
July 15,2017 | 02:58:03 pm
Share this on

തളിപ്പറമ്പ്: നടി കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്.
വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എങ്കിലും ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിച്ചു. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യമാധവ് വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. കണ്ണൂരിലെ ഫ്‌ലാറ്റിലാണ് രാത്രി ഇവര്‍ തങ്ങിയത്. ഇന്ന് പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. കാവ്‌ലമാധവന്റെ അമ്മ ശ്യാമളയുടെ സ്വദേശമാണ് തളിപ്പറമ്പ്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം. സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്നത്.

 

RELATED STORIES
� Infomagic - All Rights Reserved.