നോട്ട് നിരോധനം കെജരിവാള്‍ എതിര്‍ത്തത് കള്ളപ്പണം ഉള്ളതിനാല്‍: കപില്‍ മിശ്ര
May 19,2017 | 07:21:58 pm
Share this on

ന്യുഡല്‍ഹി:കെജരിവാള്‍ നോട്ട് നിരോധനം എതിര്‍ത്തത് കള്ളപ്പണം ഉള്ളതിനാലെന്ന് കപില്‍ മിശ്ര.എന്തുകൊണ്ടാണ് കെജരിവാള്‍ നോട്ടു നിരോധനത്തെ ശക്തമായി എതിര്‍ത്തത്. എന്തുകൊണ്ടാണ് നോട്ട് അസാധുവാക്കലിനെതിരെ രാജ്യവ്യാപകമായി സഞ്ചരിച്ച് അയാള്‍ പ്രചാരണം നയിച്ചത്. കള്ളപ്പണം കൈവശമുള്ള അദ്ദേഹത്തിന്റെ അടുപ്പക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ റെയ്ഡു ചെയ്‌തേക്കുമെന്ന് കെജരിവാള്‍ ഭയപ്പെട്ടിരുന്നു;കപില്‍ മിശ്ര പറഞ്ഞു.

ഹവാലാ ഇടപാടുകാരുമായും എഎപിക്കു ബന്ധമുണ്ടായിരുന്നെന്ന് കപില്‍ മിശ്ര ആരോപിച്ചു.അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനികളില്‍ നിന്നുപോലും ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചിരുന്നെന്നും കപില്‍ മിശ്ര ആരോപിച്ചു.എന്നാല്‍, ഇയാള്‍ പറയുന്നതില്‍ പാതി മാത്രമേ സത്യമുള്ളൂ എന്നാണ് കപില്‍ മിശ്രയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇയാളെ ബലിയാടാക്കാനാണ് കെജരിവാളിന്റെയും സംഘത്തിന്റെയും ശ്രമമെന്നും കപില്‍ മിശ്ര പറഞ്ഞു.

50 ലക്ഷത്തിന്റെ നാലു ചെക്കുകളാണ് മുകേഷ് കുമാര്‍ നല്‍കിയത്. ഇതില്‍ രണ്ടെണ്ണത്തിലെ മുകേഷിന്റെ ഒപ്പുള്ളൂ. അതായത് ഒരു കോടി രൂപ മാത്രമേ ഇയാള്‍ നല്‍കിയിട്ടുള്ളൂ. ബാക്കി ഒരു കോടി രൂപ എവിടെനിന്ന് വന്നെന്ന് പാര്‍ട്ടി വെളിപ്പെടുത്തണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു

RELATED STORIES
� Infomagic - All Rights Reserved.