ആർത്തവാവധി സര്‍ക്കാര്‍ പരിഗണനയില്‍
August 11,2017 | 09:04:19 pm

തിരുവനന്തപുരം: ആർത്തവ സമയത്ത്​ സ്​ത്രീകൾക്ക്​ അവധി നൽകണമെന്ന ആവശ്യത്തിൽ എല്ലാവശവും പരിശോധിച്ച് തീരുമാനം എടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍ത്തവം സ്ത്രീകളുടെ ജൈവ സവിശേഷതയാണ്. ആ സമയത്ത് അവര്‍ക്ക്​ പലതരം ശാരീരിക ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആര്‍ത്തവാവധി സംബന്ധിച്ച് വലിയ ചര്‍ച്ചകളെ പൊതു ഇടങ്ങളില്‍ നിന്ന്​ മാറ്റിനിര്‍ത്തിയിരുന്നു. അത് ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അങ്ങതെറ്റായി വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ പാടില്ലെന്നും കെ.എസ്​. ശബരീനാഥ​​െൻറ ​ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകി.

ചര്‍ച്ച നടക്കുന്നതിനിടയില്‍ എംഎം ഹസന്‍റെ ഈ വിഷയത്തിലെ വിവാദ പരാമര്‍ശം മുഖ്യ മന്ത്രി ഉന്നയിക്കുകയും ചെയ്തു. ആര്‍ത്തവം അശുദ്ധിയാണെന്നും അകറ്റി നിര്‍ത്തേണ്ടതാണെന്നുമാണ് ഹസന്‍ പറഞ്ഞതാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. വാര്‍ത്ത നിഷേധിച്ച ഹസന്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന്​ രമേശ് ചെന്നിത്തല   ചൂണ്ടി കാട്ടുകയും  ചെയ്തു.

RELATED STORIES
� Infomagic - All Rights Reserved.