2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ വിപണിയില്‍
December 14,2017 | 01:08:20 pm

2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ വിപണിയില്‍. പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസ് 2.7 കോടി രൂപ (ഡല്‍ഹി എക്സ്ഷോറൂം) പ്രാരംഭവിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മാസെരാട്ടി അണിനിരത്തുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്, പോര്‍ഷ പനാമേര എന്നിവരാണ് വിപണിയില്‍ പ്രധാന എതിരാളികള്‍. ഏറ്റവും പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വിശേഷങ്ങള്‍. പരിഷ്കരിച്ച ഫ്രണ്ട് റിയര്‍ ബമ്ബര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഗ്രാന്‍ലൂസ്സോ പതിപ്പില്‍ ഫ്രണ്ട് ലിപ്, ക്രോം ബമ്ബര്‍ ഘടകങ്ങള്‍, ബോഡി നിറത്തിലുള്ള സൈഡ് സ്കേര്‍ട്ടുകള്‍ എന്നിവയെ മാസെരാട്ടി അധികമായി നല്‍കുന്നു. കൂടാതെ, ബ്ലാക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് മെര്‍കൂറിയോ അലോയ് വീലുകളും, വിംഗുകളിലുള്ള ഗ്രാന്‍ഡ് ലൂസ്സോ ബാഡ്ജിങ്ങും ഗ്രാന്‍ലൂസ്സോ പതിപ്പിന്റെ പ്രത്യേകതകളാണ്.

ഗ്രാന്‍സ്പോര്‍ട് പതിപ്പ് ക്വാത്രോപോര്‍ത്തെയുടെ സ്പോര്‍ടി വേരിയന്റാണ്. വെട്ടിയൊതുക്കിയ ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്പോയിലറും ഉള്‍പ്പെടുന്നതാണ് ഇതിന്റെ സവിശേഷതകള്‍. കൂടാതെ, ഓപ്ഷനല്‍ എക്സ്റ്റീരിയര്‍ കാര്‍ബണ്‍ പാക്കേജും വേരിയന്റില്‍ മാസെരാട്ടി ലഭ്യമാക്കുന്നുണ്ട്. പുതിയ അപ്ഹോള്‍സ്റ്ററിയും, 8.4 ഇഞ്ച് മാസെരാട്ടി ടച്ച്‌ കണ്‍ട്രോള്‍ പ്ലസ് (MTC ) സംവിധാനവുമാണ് അകത്തളത്തെ പ്രധാന ഫീച്ചര്‍. ആക്ടിവ് ഹെഡ്റെസ്റ്റുകള്‍, ആറ് എയര്‍ബാഗുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്പോട് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ സുരക്ഷാമുഖം.

� Infomagic - All Rights Reserved.