മഹീന്ദ്ര ആള്‍ട്യൂറാസ് നവംബറില്‍ എത്തും
November 06,2018 | 11:03:31 am


മഹിന്ദ്രയില്‍ നിന്ന് നിരത്തിലെത്തുന്ന കരുത്തന്‍ ആള്‍ട്യൂറാസ് നവംബര്‍ 26ന് വിപണിയിലെത്തും. ഉടന്‍ തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഫോര്‍ച്യൂണറിന്റെ എതിരാളിയായി വിപണിയില്‍ അവതരിപ്പിക്കപ്പെടുന്ന വാഹനം ഫോര്‍ച്യൂണറിനെക്കാള്‍ 120 ാാ അധിക വീല്‍ബേസുമായാണ് എത്തുന്നത്. കരുത്തും ആഡംബരവും സമന്വയിപ്പിച്ച് എത്തുന്ന വാഹനം കാഴ്ചയിലും ആഢ്യത്വം പുലര്‍ത്തും. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ മഹീന്ദ്ര ആള്‍ട്യുറാസില്‍. പരമാവധി 187 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിനില്‍ ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മഹീന്ദ്ര നല്‍കിയിരിക്കുന്നു. 22 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്.

 

 
� Infomagic- All Rights Reserved.