എത്തി.. പെട്രോള്‍ വേണ്ടാത്ത മെയ്ഡ് ഇന്‍ ഇന്ത്യ സ്‌കൂട്ടര്‍
September 14,2018 | 04:13:20 pm

ഇന്ത്യന്‍ നിര്‍മ്മിത ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ ഈ ജൂണില്‍ തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. ആതര്‍ 450 സ്‌കൂട്ടറിന് ലിഥിയം അയോണ്‍ ബാറ്ററിയും 7.2 ബിഎച്ച്‌പി പവറും 20.5 എന്‍എം ടോര്‍ക്കുമുണ്ട്.


പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 340 യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 70 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമെത്താന്‍ 340 യ്ക്ക് സാധിക്കും. അതേസമയം നിശ്ചലാവസ്ഥയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450യ്ക്ക് പിന്നിടാന്‍ കഴിയും. 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ പിന്നിടുക 75 കിലോമീറ്റര്‍. 340, 450 മോഡലുകളില്‍ ഒരുങ്ങുന്ന വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque ഉത്പാദിപ്പിക്കും.

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.

വിപണിയിലെത്തിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബെംഗളൂരു ആസ്ഥാനമായ കമ്ബനി മോഡലുകള്‍ കൈമാറിത്തുടങ്ങി. 1.09 ലക്ഷം രൂപയാണ് വിപണിയില്‍ ഏഥര്‍ 340 സ്‌കൂട്ടറിന് വില; ഏഥര്‍ 450 സ്‌കൂട്ടറിന് വില 1.24 ലക്ഷം രൂപയും.

 
Related News
� Infomagic - All Rights Reserved.