എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്ക്കാനൊരുങ്ങി ഔഡി
May 15,2018 | 12:52:56 pm

2025 ഓടെ എട്ട് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്ക്കാനൊരുങ്ങി ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍ നിരയിലെത്തുകയാണ് ഔഡിയുടെ ലക്ഷ്യമെന്ന് ഔഡി ഗ്രൂപ്പ് ചെയര്‍മാന്‍ റൂപര്‍ട്ട് സ്റ്റാഡ്‌ലര്‍ വ്യക്തമാക്കി.

2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2019ല്‍, ഔഡി ഇട്രോണ്‍ സ്‌പോര്‍ട്ട്ബാക്കും 2020ല്‍, ഇട്രോണ്‍ ജിടി മോഡലും പുറത്തിറങ്ങുമെന്ന് സ്റ്റാഡ്‌ലര്‍ വ്യക്തമാക്കി. ഇമൊബിലിറ്റി, െ്രെഡവര്‍ലെസ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 4,000 കോടി യൂറോയാണ് കമ്പനി ചെലവഴിക്കുന്നത്്.

 
� Infomagic - All Rights Reserved.